വജ്ര ജൂബിലി ഫെലോഷിപ്പ് ലഹരി വിരുദ്ധ ക്യാമ്പയിന്‍: പുരസ്‌കാര വിതരണവും സമ്മാനദാനവും 22ന്
വജ്ര ജൂബിലി ഫെലോഷിപ്പ് ലഹരി വിരുദ്ധ ക്യാമ്പയിന്‍: പുരസ്‌കാര വിതരണവും സമ്മാനദാനവും 22ന്

ഇടുക്കി: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ഇടുക്കിയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള പുരസ്‌കാര വിതരണവും സമ്മാനദാനവും 22ന് രാവിലെ 11ന് കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്‌കൂളുകളില്‍ ഒന്നാം സ്ഥാനം ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും രണ്ടാം സ്ഥാനം കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തിന് ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും അര്‍ഹരായി. ജില്ലാതല ക്വിസ് മത്സരത്തില്‍ കട്ടപ്പന ഓക്‌സിലീയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദിയ സാലു ഒന്നാം സ്ഥാനവും നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അതുല്‍ സാബു രണ്ടാം സ്ഥാനവും ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാര്‍ട്ടിന്‍ തങ്കച്ചന്‍ മൂന്നാം സ്ഥാനവും നേടി. മികച്ച കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അനില്‍ ജോസ് അര്‍ഹനായി. ചടങ്ങില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോണ്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്തംഗം ജിജി.കെ.ഫിലിപ്പ് മുഖ്യപ്രഭാഷണവും സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് മാത്യു പറപ്പള്ളില്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് മാത്യു ലോഗോ പ്രകാശനം നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.സൂര്യലാല്‍, യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ പൊടിപാറ, കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.സി മാണി, പി.ടി.എ പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, കട്ടപ്പന ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് ജെയ്ബി ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.സൂര്യലാല്‍, ഫെല്ലോഷിപ്പ് ആര്‍ട്ടിസ്റ്റ് കലാമണ്ഡലം ഹരിത, ടീം ലീഡേഴ്‌സായ രാജേഷ് ലാല്‍, അതുല്യ പുഷ്പരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






