ഇരട്ടയാര്‍ പഞ്ചായത്തും ലബ്ബക്കട ജെപിഎം കോളേജ് വിദ്യാര്‍ഥികളും ചേര്‍ന്ന് മാലിന്യ നിര്‍മാര്‍ജനം നടത്തി
ഇരട്ടയാര്‍ പഞ്ചായത്തും ലബ്ബക്കട ജെപിഎം കോളേജ് വിദ്യാര്‍ഥികളും ചേര്‍ന്ന് മാലിന്യ നിര്‍മാര്‍ജനം നടത്തി

ഇടുക്കി: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഇരട്ടയാര്‍ പഞ്ചായത്തും ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സാമൂഹ്യ പ്രവര്‍ത്തക വിഭാഗവും ചേര്‍ന്ന് ചേര്‍ന്ന് മാലിന്യ നിര്‍മാര്‍ജനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 'ജീവിക്കാം പ്രകൃതിയെ നോവിക്കാതെ' എന്ന സന്ദേശവുമായി നടത്തിയ പരിപാടിയില്‍ മാലിന്യം തള്ളല്‍ തടയാന്‍ സംരക്ഷണ വേലിയും നിര്‍മിച്ചു.
പഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി, അസിസ്റ്റന്റ് സെക്രട്ടറി ത്രേസ്യാമ്മ ജോസഫ്, വിദ്യാര്‍ഥി പ്രതിനിധി എഡ്വിന്‍ ഷിനു എന്നിവര്‍ സംസാരിച്ചു. കോളേജിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.
What's Your Reaction?






