കെഎസ്ടിഎ ജില്ലാ സമ്മേളനം: സംഘാടകസമിതി യോഗം കട്ടപ്പനയില്‍
കെഎസ്ടിഎ ജില്ലാ സമ്മേളനം: സംഘാടകസമിതി യോഗം കട്ടപ്പനയില്‍

ഇടുക്കി: കെഎസ്ടിഎ 34-ാമത് ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണം കട്ടപ്പന ബിആര്‍സി ഹാളില്‍ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ജെ ത്രേസ്യാമ്മ അധ്യക്ഷയായി. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എ എം ഷാജഹാന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ ആര്‍ ഷാജിമോന്‍, ജില്ലാ സെക്രട്ടറി എം ആര്‍ അനില്‍കുമാര്‍, എന്‍ആര്‍ഇജിഎസ് ജില്ലാ സെക്രട്ടറി കെ പി സുമോദ്, പിഎസ്സി എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം സി ജെ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






