കടമാക്കുഴി കോക്കാട്ടുമലയിലെ മാലിന്യം നീക്കി: സാമൂഹ്യവിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് നഗരസഭ
കടമാക്കുഴി കോക്കാട്ടുമലയിലെ മാലിന്യം നീക്കി: സാമൂഹ്യവിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് നഗരസഭ

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിലെ കടമാക്കുഴി കോക്കാട്ടുമലയില്‍ കൂടിക്കിടന്ന മാലിന്യം ആരോഗ്യവിഭാഗം നീക്കി. സിപിഐ എം പ്രവര്‍ത്തകരും നാട്ടുകാരും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. കോക്കാട്ടുമല മേഖലയില്‍ വന്‍തോതില്‍ മാലിന്യം കുന്നുകൂടിയിരുന്നു. തോട്ടം തൊഴിലാളികളാണ് ഇവിടുത്തെ താമസക്കാരില്‍ ഏറെയും. പുറത്തുനിന്നുള്ളവരും ഇവിടെ മാലിന്യം തള്ളുന്നതായി ആക്ഷേപമുണ്ട്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മാലിന്യം നിക്കിയത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മാലിന്യം ലോറിയിലാക്കി മാറ്റുകയായിരുന്നു. മേഖലയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്നും ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക് അറിയിച്ചു.
What's Your Reaction?






