ആലടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കും
ആലടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കും

ഇടുക്കി: അയ്യപ്പന്‍കോവില്‍ ആലടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രൂപരേഖയില്‍ മാറ്റം വരുത്താന്‍ തീരുമാനം. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയശേഷം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടി രൂപയുടെ കെട്ടിട നിര്‍മാണത്തിന്് അനുമതി ലഭിച്ചിരുന്നു. ആശുപത്രിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ രൂപരേഖയിലാണ് ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിന് വേണ്ടി ആശുപത്രി വികസന സമിതി തീരുമാനമെടുത്തിരിക്കുന്നത്. ഇതിന്റെ രൂപകല്‍പ്പന നിര്‍വഹിച്ച പൊതുമരാമത്ത് വകുപ്പിനെ അറിയിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം പണികള്‍ ആരംഭിക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് എന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ പറഞ്ഞു. ആശുപത്രിയുടെ മുന്‍വശത്ത് സംരക്ഷണഭിത്തി നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഫണ്ട് കണ്ടെത്തുന്നതിനായി പഞ്ചായത്ത് ഭരണസമിതി വാഴൂര്‍ സോമനെ എം.എല്‍.എ സമീപിച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
What's Your Reaction?






