കട്ടപ്പന ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഹെല്‍പ്പിംഗ് ഹാന്‍ഡ് പഠന പരിപോഷണ പരിപാടി
കട്ടപ്പന ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഹെല്‍പ്പിംഗ് ഹാന്‍ഡ് പഠന പരിപോഷണ പരിപാടി

ഇടുക്കി: കേരള സര്‍ക്കാര്‍ പൊതുവിദ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം ബി.ആര്‍.സി കട്ടപ്പനയുടെ നേതൃത്വത്തില്‍ ഹെല്‍പ്പിംഗ് ഹാന്‍ഡ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി. കട്ടപ്പന നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബി മോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സബ്ബ് ജില്ലാ പരിധിയിലെ പൊതു വിദ്യാലയങ്ങളിലെ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ നിന്നും അക്കാദമിക പുരോഗതി ഉറപ്പ് വരുത്തുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തന പദ്ധതിയുടെ അവതരണം ശില്പശാലയുടെ ഭാഗമായി നടന്നു. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ധന്യ അനില്‍, ബി.ആര്‍.സി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജിമോന്‍ കെ.ആര്‍, കട്ടപ്പന ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക്, തങ്കരാജ്, ജോര്‍ജ് സേവ്യര്‍, വിനീത് പിസി, ജ്യോത്സന റ്റി. പി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






