കാഞ്ചിയാര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി മഹോത്സവം
കാഞ്ചിയാര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി മഹോത്സവം

ഇടുക്കി: കാഞ്ചിയാര്‍ പേഴുംകണ്ടം ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി മഹോത്സവം നടന്നു. കലശകളഭാഭിഷേക ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി രാജേഷ് വേണുഗോപാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വ്യാഴാഴ്ച രാവിലെ 5.30ന് നടതുറക്കുകയും നിര്‍മ്മാല്യാഭിഷേകം, ഗണപതിഹോമം എന്നിവയ്ക്ക് ശേഷം 11.45ന് സ്‌കന്ദ ഷഷ്ഠി പൂജ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് കലശവും കളഭാഭിഷേകവും ദീപാരാധനയും നടന്നു. 2025 ഫെബ്രുവരി 9,10,11 ദിവസങ്ങളില്‍ നടക്കുന്ന തൈപ്പൂയ മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു. ക്ഷേത്രം സെക്രട്ടറി ജിജീഷ് കെ കെ, പ്രസിഡന്റ് എസ് കെ സതീഷ് കുമാര്‍, കമ്മിറ്റി കണ്‍വീനര്‍ അജിത് പി പി, ദേവസ്വം സെക്രട്ടറി എം എസ് രാജന്‍, ഇന്ദിര രാജു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






