കട്ടപ്പന ഉപജില്ലാ കലോത്സവം മേരികുളത്ത് തുടങ്ങി
കട്ടപ്പന ഉപജില്ലാ കലോത്സവം മേരികുളത്ത് തുടങ്ങി

ഇടുക്കി: കട്ടപ്പന ഉപജില്ലാ കലോത്സവത്തിന് മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ആദ്യദിനമായ വെള്ളിയാഴ്ച ചിത്രരചന മത്സരങ്ങളും, പദ്യം ചൊല്ലല്‍, പെന്‍സില്‍ ഡ്രോയിങ്ങ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. പ്രധാന മത്സരങ്ങള്‍ 13,14,15, തീയതികളിലായാണ് നടക്കുന്നത്. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 370 ഇങ്ങളിലാണ് മത്സരം. 15 വേദികളിലായി നടക്കുന്ന മത്സരത്തില്‍ 6000 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 11ന്് രാവിലെ 10ന് മാട്ടുക്കട്ടയില്‍ നിന്ന് മേരികുളത്തേക്ക് മാരത്തണ്‍ ഓട്ടവും, 12ന് രാവിലെ 10:30ന് സാംസ്‌കാരിക ഘോഷയാത്രയും നടക്കും. തുടര്‍ന്ന് 11.30ന് നടക്കുന്ന സാസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം മിതമായ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും സ്‌കൂളില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
What's Your Reaction?






