ഇടുക്കി: ഉപ്പുതറ ബെവ്‌കോ ഔട്ട്‌ലെറ്റിനുസമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഒരാഴ്ച പിന്നിട്ടിട്ടും തകരാര്‍ പരിഹരിക്കാന്‍ നടപടിയില്ല. പമ്പിങ് നടക്കുന്ന സമയങ്ങളില്‍ വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നു. ഈസമയങ്ങളില്‍ കാല്‍നടയാത്രികര്‍ക്കും ബുദ്ധിമുട്ടാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കടകളിലേക്ക് വെള്ളം തെറിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു.
പൈപ്പ് തകരാറിലായതോടെ ആശുപത്രിപ്പടി ഭാഗത്തെ ജലവിതരണവും നിലച്ചു. വിവരമറിയിച്ചിട്ടും അധികൃതര്‍ തകരാര്‍ പരിഹരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.