കട്ടപ്പന ഉപജില്ലാ കലോത്സവം: വിളംബര ജാഥ മേരികുളത്ത്
കട്ടപ്പന ഉപജില്ലാ കലോത്സവം: വിളംബര ജാഥ മേരികുളത്ത്

ഇടുക്കി: കട്ടപ്പന ഉപജില്ലാ കലോത്സവത്തിന് മുന്നോടിയായുള്ള മരത്തന്‍ വിളംബര ജാഥ മേരികുളത്ത് നടന്നു. സെന്റ് മേരീസ് സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കുളംമ്പുള്ളില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. 13,14,15 തീയതികളില്‍ മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണ് കലോത്സവം നടക്കുന്നത്. മാട്ടുക്കട്ടയില്‍ നിന്നാരംഭിച്ച മരത്തന്‍ മേരികുളം ടൗണ്‍ ചുറ്റി സ്‌കൂളില്‍ സമാപിച്ചു. ജനറല്‍ കണ്‍വീനര്‍ ജോസ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. യോഗത്തില്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജോമോന്‍ വെട്ടിക്കാലയില്‍ ,സുബിധ ജോമോന്‍, സെന്റ് മേരിസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ത്രേസ്യാമ്മ ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് അംഗങ്ങള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിദ്യാര്‍ഥികള്‍ -അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






