ഇടുക്കി: ജില്ലാ കരാട്ടെ അസോസിയേഷന്‍ അഡ് ഹോക് കമ്മിറ്റി യോഗം ചേര്‍ന്നു. കേരള കരാട്ടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി ചന്ദ്രശേഖരപണിക്കര്‍ ഉദ്ഘാടനം ചെയ്തു. കരാട്ടെ അസോസിയേഷന്‍ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ കരാട്ടെ പരിശീലകരുടെ യോഗം കട്ടപ്പന വൈഎംസിഎ ഹാളില്‍ നടന്നത്. അഡ് ഹോക് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ സ്വരാജ് അധ്യക്ഷനായി. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ബാനര്‍ജി പി വി കണ്‍വീനറായുള്ള അഞ്ച് അംഗ സമിതിക്കാണ് അസോസിയേഷന്റെ ചുമതല. യോഗത്തില്‍ വൈഎംസിഎ പ്രസിഡന്റ് രജിത് ജോര്‍ജ്, നാഷണല്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ്, സെക്രട്ടറി കെ ജെ ജോസഫ്, ട്രഷറര്‍ യു സി തോമസ്, ദിലീപ് ഒ എസ്, സലിം എം കെ, ബിനു, യേശുദാസ്, കേരള കരാട്ടെ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോയി പോള്‍, ട്രഷറര്‍ പി പി വിജയകുമാര്‍, ഭരണസമിതിയംഗം കെ എ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. 35ഓളം പരിശീലകര്‍ യോഗത്തില്‍ പങ്കെടുത്തു.