3000 കടന്ന് ഏലക്ക
3000 കടന്ന് ഏലക്ക

ഇടുക്കി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏലക്കാവില 3000 കടന്നു. ശനിയാഴ്ച നടന്ന സ്‌പൈസസ് ബോര്‍ഡിന്റെ ഇ- ലേലത്തില്‍ ശരാശരി വില 3028 രൂപയിലെത്തി. ഹൈറേഞ്ചിലെ കമ്പേളത്തില്‍ 2800ന് മുകളില്‍ വിലയുണ്ട്. ഏപ്രില്‍ അവസാനത്തോടെയാണ് വില 2000 കടന്നത്. പിന്നീട് ഇടിവുണ്ടായിട്ടില്ല.
വലിയ സീസണില്‍ തോട്ടങ്ങളിലും പുരയിടങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുകയാണ്. വരള്‍ച്ചയെ തുടര്‍ന്നുണ്ടായ വന്‍കൃഷിനാശം ഉല്‍പാദനം ഗണ്യമായി കുറച്ചതോടെ ഇപ്പോഴത്തെ വില വര്‍ധന കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനം ചെയ്യില്ല.
What's Your Reaction?






