സിപിഐഎം നയവിശദീകരണയോഗം ഇരട്ടയാറില്‍
സിപിഐഎം നയവിശദീകരണയോഗം ഇരട്ടയാറില്‍

ഇടുക്കി: സിപിഐഎം ചെമ്പകപ്പാറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരട്ടയാറില്‍ നയവിശദീകരണയോഗവും കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു. കട്ടപ്പന ഏരിയാ സെക്രട്ടറി വി.ആര്‍. സജി ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എം.പിയുടെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫ് സെബിന്‍ എബ്രഹാം, അജിത്ത് എബ്രഹാം, നന്ത്യാട്ടുപടവില്‍ തോമസ് ദേവസ്യ, തറപ്പേല്‍ സോജന്‍ കുര്യാക്കോസ്, കൊച്ചുപുരയ്ക്കല്‍ ടോമി വര്‍ക്കി, അംബിക ടോമി എന്നിവരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ചെമ്പകപ്പാറ ലോക്കല്‍ സെക്രട്ടറി ജോയി കുഴികുത്തിയാനി അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ പി ബി ഷാജി, ടോമി, ഇരട്ടയാര്‍ ലോക്കല്‍ സെക്രട്ടറി റിന്‍സ് ചാക്കോ, ടി എസ് ഷാജി, കെ ഡി രാജു, സണ്ണി ജോസഫ്, പി എം സജേഷ്, അനീഷ് ജോര്‍ജ്, ബെന്നി ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






