കൂമ്പന്‍പാറ ഇരുന്നൂറേക്കറില്‍ ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഒരാള്‍ക്ക് പരിക്ക്
കൂമ്പന്‍പാറ ഇരുന്നൂറേക്കറില്‍ ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: അടിമാലി കൂമ്പന്‍പാറ ഇരുന്നൂറേക്കര്‍ റോഡില്‍ ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. സിമന്റ് ഇഷ്ടിക കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡുകൊടുക്കുന്നതിനിടെ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിന് കേടുപാടുകളുണ്ട്. റോഡരികിലെ കാടുകള്‍ വെട്ടി നീക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.
What's Your Reaction?






