വണ്ടിപ്പെരിയാര്‍ -പശുമല -മ്ലാമല റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും: വാഴൂര്‍ സോമന്‍ എംഎല്‍എ
വണ്ടിപ്പെരിയാര്‍ -പശുമല -മ്ലാമല റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും: വാഴൂര്‍ സോമന്‍ എംഎല്‍എ

ഇടുക്കി: വണ്ടിപ്പെരിയാര്‍ -പശുമല -മ്ലാമല റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. ഇതിനായി 3 കോടി 85 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ജനുവരിയില്‍ നിര്‍മാണമാരംഭിച്ച് ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട് അടിയന്തരമായി പുനര്‍നിര്‍മിക്കേണ്ട റോഡുകളുടെ പട്ടികയില്‍ വണ്ടിപ്പെരിയാര്‍ -പശുമല -മ്ലാമല റോഡും ഉള്‍പ്പെട്ടിരുന്നു. 10കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണത്തിനായി 5കോടി രൂപ അനുവദിക്കുകയും 3 കിലോമീറ്റര്‍ ദൂരം എംഎല്‍എ ആസ്തി വികസന ഫണ്ടും ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. അതിനാല്‍ നേരത്തേ തയ്യാറാക്കിയ എസ്റ്റിമേറ്റ് പുതുക്കി ലഭ്യമാക്കേണ്ടതായിവന്നു. സര്‍ക്കാരില്‍ നിന്ന് പുതുക്കിയ ഭരണാനുമതി നവംബര്‍ 25ന് ലഭിച്ചു. പുതുക്കിയ ഭരണാനുമതി പ്രകാരം പശുമല എസ്റ്റേറ്റ് മുതല്‍ മ്ലാമല വരെയുള്ള 7 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മിക്കും. സാങ്കേതിക അനുമതി ഒരാഴ്ചയ്ക്കകം ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. മ്ലാമല -തേങ്ങാക്കല്‍ -കിഴക്കേ പുതുവല്‍ -കോഴിക്കാനം -ഏലപ്പാറ വരെയുള്ള റോഡ് പുനര്‍നിര്‍മിക്കാന്‍ 2024-25 വര്‍ഷത്തെ ബജറ്റില്‍ 8കോടി രൂപ അനുവദിച്ചതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭിക്കുവാന്‍ ധനകാര്യ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.
What's Your Reaction?






