ചെമ്പകപ്പാറയിൽ കോൺഗ്രസ് നയ വിശദീകരണയോഗം
ചെമ്പകപ്പാറയിൽ കോൺഗ്രസ് നയ വിശദീകരണയോഗം

ഇടുക്കി : കോൺഗ്രസ് ചിന്നാർ - ചെമ്പകപ്പാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നയ വിശദീകരണയോഗവും ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചവർക്ക് സ്വീകരണവും സംഘടിപ്പിച്ചു. ചെമ്പകപ്പാറ ടൗണിൽ നടന്ന യോഗം യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം കൺവീനർ ജോയി കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ മുന്നണിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള തിരിച്ചടികളുടെ ഭാഗമാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും വാത്തിക്കുടി പഞ്ചായത്തിലും യുഡിഎഫ് ഭരണം പിടിച്ചതെന്ന് ജോയി കൊച്ചുകരോട് പറഞ്ഞു.
വാർഡ് ചെയർമാൻ തോംസൺ ചാക്കോ അധ്യക്ഷനായി.ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി തങ്കച്ചൻ കാരയ്ക്കാവയിലിൽ ആമുഖ പ്രഭാഷണവും മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു മുഖ്യപ്രഭാഷണവും നടത്തി.യുഡിഎഫ് മണ്ഡലം ചെയർമാൻ സാജു കാരക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി,വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ്,തോമസ് അരയത്തിനാൽ, ഡോളി സുനിൽ, സാന്ദ്രമോൾ ജിന്നി , ലീന തോമസ്, ചാർളി കുര്യൻ, ബുഷ്മോൻ കണ്ണഞ്ചിറ, ഫിലിപ്പ് പള്ളിത്താഴെ, സാബു പള്ളിത്താഴെ തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






