സിഎസ്ഡിഎസ് സംസ്ഥാന വാഹനപ്രചരണ ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം

സിഎസ്ഡിഎസ് സംസ്ഥാന വാഹനപ്രചരണ ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം

Jan 16, 2024 - 19:41
Jul 8, 2024 - 19:44
 0
സിഎസ്ഡിഎസ് സംസ്ഥാന വാഹനപ്രചരണ ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം
This is the title of the web page

ഇടുക്കി: ദളിത് ക്രൈസ്തവര്‍ക്ക് പ്രത്യേക സംവരണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സിഎസ്ഡിഎസ് നടത്തുന്ന സംസ്ഥാന വാഹനപ്രചരണ ജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ കെ തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം മോബിന്‍ ജോണി അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍മാരായ പ്രശാന്ത് രാജു, ബിനു കേശവന്‍, സിഎസ്ഡിഎസ് ഇടുക്കി താലൂക്ക് പ്രസിഡന്റ് രാജന്‍ കുഞ്ഞൂഞ്ഞ്, താലൂക്ക് കമ്മിറ്റിയംഗം കെ കെ സാബു എന്നിവര്‍ സംസാരിച്ചു.
ദളിത് ക്രൈസ്തവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ജാഥ നയിക്കുന്നത്. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ പര്യടനത്തിന് ശേഷം 28 ന് സമാപിക്കും. 29 ന് രാവിലെ 10ന് സെക്രട്ടറിയേറ്റിലേക്ക് ആയിരങ്ങള്‍ പങ്കെടുന്ന മാര്‍ച്ചും നടത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow