ഹരിതകര്‍മ സേനയ്ക്ക് മാലിന്യ സംഭരണ കേന്ദ്രം: മാട്ടുക്കട്ടയിലെ പഴയ കെട്ടിടം പൊളിക്കുന്നു
ഹരിതകര്‍മ സേനയ്ക്ക് മാലിന്യ സംഭരണ കേന്ദ്രം: മാട്ടുക്കട്ടയിലെ പഴയ കെട്ടിടം പൊളിക്കുന്നു

ഇടുക്കി: അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട മാര്‍ക്കറ്റിന് സമീപം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഴയകെട്ടിടം പൊളിച്ചുനീക്കിത്തുടങ്ങി. ഹരിത കര്‍മസേനയ്ക്ക് 30 ലക്ഷം രൂപ മുതല്‍മുടക്കില്‍ പുതുതായി മാലിന്യ സംഭരണ കേന്ദ്രം നിര്‍മിക്കാനാണ് പഴയ കെട്ടിടം പൊളിക്കുന്നത്. വീടുകളില്‍ നിന്നും കടകളില്‍ നിന്നും സംഭരിക്കുന്ന മാലിന്യം സൂക്ഷിക്കാന്‍ ഇടമില്ലാത്തത് ഹരിത കര്‍മസേനയെ ബുദ്ധിമുട്ടിച്ചിരുന്നു. മാട്ടുക്കട്ട മുഗാശുപത്രിയുടെ പരിസരത്താണ് താല്‍കാലികമായി മാലിന്യം ശേഖരിച്ചിരുന്നത്. എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. തുടര്‍ന്നാണ് സംഭരണ കേന്ദ്രം നിര്‍മിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ബജറ്റില്‍ 15 ലക്ഷം രൂപ ഇതിനായി വകയിരുത്തി. തുടര്‍ന്ന് ശുചിത്വ മിഷനും 15 ലക്ഷം രൂപ അനുവദിച്ചു. പഴയ കെട്ടിടങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കുമെന്നും മാര്‍ച്ച് 31നകം പുതിയ കെട്ടിടം നിര്‍മിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ അറിയിച്ചു.
What's Your Reaction?






