കട്ടപ്പന നഗരത്തിലെ കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്തു

  കട്ടപ്പന നഗരത്തിലെ കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്തു

Dec 13, 2024 - 00:42
 0
  കട്ടപ്പന നഗരത്തിലെ കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്തു
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തിലെ നിയമവിരുദ്ധമായി സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്തു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നഗരസഭയുടെ നടപടി. റോഡുകള്‍, പാലങ്ങള്‍, ഫുട്പാത്തുകള്‍, സെന്റര്‍ മീഡിയനുകള്‍, കൈവരികള്‍, ട്രാഫിക് ഐലന്റുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്കും വാഹന യാത്രക്കാര്‍ക്കും തടസമായി നിന്നിരുന്ന വസ്തുക്കളാണ് നീക്കം ചെയ്തത്. സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന  നടപടിയുടെ ഭാഗമായി കട്ടപ്പന നഗരത്തില്‍ മുമ്പും ഇതേ നടപടി സ്വീകരിച്ചിരുന്നു. ഹൈക്കോടതിയുടെ അടുത്ത സിറ്റിങ്ങിന് മുമ്പായി  ഉത്തരവ് സംബന്ധിച്ച് നടത്തിയിട്ടുള്ള നടപടികളുടെ തീരുമാനം  തദ്ദേശസ്ഥാപനങ്ങള്‍ അറിയിക്കേണ്ടതുണ്ട്. ഇതോടെയാണ് മൂന്ന് ദിവസത്തിനുള്ളില്‍ ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ നീക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത്. നഗരത്തിലെ ആദ്യ ദിവസത്തെ  സ്‌ക്വാഡ് പരിശോധനയില്‍ തന്നെ 38 ഫ്‌ലക്‌സ് ബോര്‍ഡുകളും 72 കൊടികളും നീക്കംചെയ്തതായി നഗരസഭാ സെക്രട്ടറി അജി കെ തോമസ് പറഞ്ഞു. കോടതിയുടെ ഈ ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍  വിധിയുടെ ലംഘനമായി  വിഷയം പരിഗണിക്കും. പരിശോധനയിലും നീക്കല്‍ നടപടിയിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ രഹസ്യ സ്‌ക്വാഡിന്റെ പരിശോധനയുമുണ്ട് . വീഴ്ച സംഭവിച്ചാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉത്തരവാദികള്‍ ആകുകയും ഈ ഉദ്യോഗസ്ഥര്‍ പിഴ അടക്കാന്‍  ബാധ്യസ്ഥരാവുകയും ചെയ്യും. നഗരസഭയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളിലും പരിശോധനയും നടപടിയും തുടരും.

What's Your Reaction?

like

dislike

love

funny

angry

sad

wow