ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഓപ്പണ്‍ ലൈബ്രറി ഉദ്ഘാടനം
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഓപ്പണ്‍ ലൈബ്രറി ഉദ്ഘാടനം

ഇടുക്കി : മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് 200 പുസ്തകങ്ങളുടെ പ്രദര്‍ശനവും ഓപ്പണ്‍ ലൈബ്രറി ഉദ്ഘാടനവും നടന്നു. ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന പരിപാടി യുവജന ക്ഷേമ കമ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ പൊടിപാറ ഉദ്ഘാടനം ചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയില്‍ അധ്യക്ഷനായി. ബ്ലാക്ക് പഞ്ചായത്തംഗം മുകേഷ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തി എന്‍എസ്എസ് വോളണ്ടിയര്‍ ലീഡര്‍മാരായ കൃഷ്ണപ്രിയ കൊട്ടാരത്തില്‍, ആദിത്യന്‍ അരവിന്ദ്, പാര്‍വതി അനില്‍കുമാര്‍, നയന നിബു എന്നിവര്‍ക്ക് പുസ്തകം കൈമാറി. ചടങ്ങില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീജ സി.വി., അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസ് സുനു മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമന്വയം 24 എന്ന പേരില്‍ ആരംഭിച്ച ക്യാമ്പ് 26ന് സമാപിക്കും.
What's Your Reaction?






