മ്ലാമലയില്‍ യുവാവിനെ അയല്‍വാസി വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി
മ്ലാമലയില്‍ യുവാവിനെ അയല്‍വാസി വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി

ഇടുക്കി: വണ്ടിപ്പെരിയാര്‍ മ്ലാമലയില്‍ യുവാവിനെ അയല്‍വാസി വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. മ്ലാമല ചേലക്കപ്പിള്ളിയില്‍ എം ബി വരുണിനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വരുണിന്റെ അയല്‍വാസിയായ സുരേഷ് യാതൊരു പ്രകോപനവമില്ലാതെ മദ്യപിച്ച് എത്തുകയും, അസഭ്യം പറയുകയും വീടിനുനേരെ കല്ലെറിയുകയുമായിരുന്നു. ഈ സമയത്ത് വരുണും ഭാര്യ ശ രണ്യയും മൂന്നു വയസുള്ള മകനുമാണ് വീട്ടിലുണ്ടായിരുന്നത്. കല്ലെറിഞ്ഞ വിവരം ചോദിക്കാനെത്തിയ വരുണിന് നേരെ കല്ലെറിയുകയും ഇയാളുടെ ചെവിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വരുണിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






