കാമാക്ഷി അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ മണ്ഡലകാല മഹോത്സവം ആഘോഷിച്ചു
കാമാക്ഷി അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ മണ്ഡലകാല മഹോത്സവം ആഘോഷിച്ചു

ഇടുക്കി: കാമാക്ഷി അന്നപൂര്‍ണേശ്വരി ദേവി ക്ഷേത്രത്തിലെ മണ്ഡലകാല മഹോത്സവം സമാപിച്ചു. താലപ്പൊലി ഘോഷയാത്ര, നീരാഞ്ജന ഘോഷയാത്ര, വിശേഷാല്‍ പൂജകള്‍ എന്നിവയോടെ മണ്ഡലം ചിറപ്പ് സമാപനം നടന്നു. പാറക്കടവില്‍നിന്ന് ക്ഷേത്രത്തിലേക്ക് നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ദീപാരാധനയ്ക്കുശേഷം മഹാപ്രസാദമൂട്ടും ഭജനയും നടന്നു. മേല്‍ശാന്തി പ്രതീഷ് ശാന്തി കാര്‍മികത്വം വഹിച്ചു. പ്രസിഡന്റ് സോജു ശാന്തി, സെക്രട്ടറി കെ എസ് പ്രസാദ്, വൈസ് പ്രസിഡന്റ് സുരേഷ് കെ, വനിതാസംഘം പ്രസിഡന്റ് അമ്പിളി സുരേഷ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനന്തകൃഷ്ണന്‍ ശാന്തി, കുമാരി സംഘം പ്രസിഡന്റ് ദേവിക വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






