ഇടുക്കി: ദേശീയപാതയില്‍ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയില്‍ പുല്ലുപാറയ്ക്ക് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിരവധിപേര്‍ക്ക് പരിക്കേറ്റു. 34 പേരാണ് ബസിലുണ്ടായിരുന്നത്. തിങ്കള്‍ രാവിലെ 6.15 ഓടെയാണ് അപകടം. മാവേലിക്കരയില്‍നിന്ന് തഞ്ചാവൂര്‍ സന്ദര്‍ശിച്ച് തിരികെവന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ മുണ്ടക്കയത്തെ ആശുപത്രിയിലെത്തിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് വിവരം.