ഇടുക്കി: മലയോര ഹൈവേ കടന്നുപോകുന്ന സ്വരാജില്‍ റോഡ് സൈഡിലെ കുഴി അപകടഭീഷണിയുയര്‍ത്തുന്നു. റോഡ് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുഴിയടക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. സ്വരാജ് ശ്രീധര്‍മശസാസ്താ ക്ഷേത്രത്തിന് മുമ്പിലാണ് വലിയ കുഴി സ്ഥിതിചെയ്യുന്നത്. ഇത് ക്ഷേത്രത്തിലേക്ക് എത്തുന്ന അയ്യപ്പഭക്തന്മാക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീതി സൃഷ്ടിക്കുന്നുണ്ട്. കുഴിയുടെ സൈഡില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ കമ്പി കുത്തി വച്ചിരിക്കുന്നത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണെന്നാണ് ഉയരുന്ന ആരോപണം. അടിയന്തരമായി കരാറുകാര്‍ കുഴി മൂടുന്നതിനാവശ്യമായ നടപടികള്‍ കരാറുകാര്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.