വണ്ടന്‍മേട് മാലി ശ്രീഅയ്യപ്പന്‍ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം
വണ്ടന്‍മേട് മാലി ശ്രീഅയ്യപ്പന്‍ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം

ഇടുക്കി: വണ്ടന്‍മേട് മാലി ശ്രീഅയ്യപ്പന്‍ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം നടത്തി. ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയ മകരജ്യോതി ദര്‍ശിക്കാന്‍ നിരവധി
ഭക്തര്‍ എത്തി. മണ്ഡല കാലത്തോടനുബന്ധിച്ച് 41 ദിവസം പ്രത്യേക പൂജകള്‍
നടത്തിയിരുന്നു. ക്ഷേത്രം പൂജാരി സൗന്ദ്രരാജ് മുഖ്യകാര്‍മികത്വം വഹിച്ചു.
ഭരണ സമിതിയംഗങ്ങളായ കെ ആറുമുഖം, തങ്കവേല്‍, പാര്‍ഥിപന്‍, എസ് ലക്ഷ്മണന്‍, കറുപ്പുസ്വാമി, പി മണികണ്ഠന്‍, കറുപ്പ് സ്വാമി, അളകര്‍, ചിന്ന രാജ്, പെരുമാള്‍ രാജ്, ചന്ദ്രമോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






