ഇടുക്കി: മലയോര ഹൈവേ നിര്‍മാണം വൈകുന്നത് മാട്ടുക്കട്ട ടൗണിന്റെ വികസനം മുരടിപ്പിക്കുന്നതായി നാട്ടുകാര്‍. നിര്‍മാണ ജോലികള്‍ വൈകുന്നത് വാഹനയാത്രക്കാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കുന്നു. അയ്യപ്പന്‍കോവില്‍ തൂക്കുപാലം മേഖലയിലെ താമസക്കാരും ഇവിടേയ്ക്കുള്ള സന്ദര്‍ശകരും മാട്ടുക്കട്ടയില്‍നിന്നാണ് പോകുന്നത്. നിര്‍മാണം മന്ദഗതിയിലായതോടെ ടൗണിലെത്തുന്നവരും നാട്ടുകാരും ദുരിതത്തിലായി. നിര്‍മാണത്തിനായി പലതവണ റോഡും പാതയോരങ്ങളും പലതവണ കുത്തിപ്പൊളിക്കുകയും പിന്നീട് മണ്ണിട്ടുമൂടുകയും ചെയ്തു. തുടര്‍ന്ന് ജല അതോറിറ്റി വെട്ടിപ്പൊളിഞ്ഞെങ്കിലും മണ്ണിട്ട് ഉറപ്പിച്ചില്ല. ഇതോടെ വെള്ളക്കെട്ടും ചെളിയുമായി. വ്യാപാരികളാണ് ഏറെ ബുദ്ധിമുട്ടുന്നത്.
നിര്‍മാണം വൈകുന്നത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. കടകളിലേക്ക് ആളുകള്‍ എത്താന്‍ മടിക്കുകയാണ്.
അടിയന്തരമായി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കരാറുകാരും അധികൃതരും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.