ഇടുക്കി: സര്‍ക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ആവശ്യമായ നിയമം നടപ്പാക്കി മലയോര കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. കാര്‍ഡമം ഗ്രോവേഴ്‌സ് ഫെഡറേഷന്‍ കട്ടപ്പനയില്‍ നടത്തിയ ഉപവാസ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനനിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനപക്ഷത്തുനില്‍ക്കാന്‍ ജനപ്രതിനിധികള്‍ തയാറാകണം. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ കഴിയുന്ന നിയമങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും മെത്രാന്‍ ആവശ്യപ്പെട്ടു. വനനിയമ ഭേദഗതി വിഷയത്തില്‍ ഫെബ്രുവരി 10ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് എം എം മണി എംഎല്‍എ പറഞ്ഞു. ഫെഡറേഷന്‍ ചെയര്‍മാന്‍ സ്റ്റെനി പോത്തന്‍ അധ്യക്ഷനായി.