സാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ
സാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരി മുളങ്ങാശേരിയില്‍ സാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അന്വേഷണം അട്ടിമറിക്കുകയാണ്. സാബുവിന്റെ കുടുംബത്തെ സിപിഐ എം വേട്ടയാടുകയാണ്. കുടുംബത്തിന് നിയമപരമായും രാഷ്ട്രീയപരമായും എല്ലാ സഹായവും നല്‍കും. സിപിഐ എം നേതാവിന്റെ ഭീഷണിയാണ് സാബുവിന്റെ ആത്മഹത്യക്ക് കാരണം. എന്നാല്‍ ഈ നേതാവിനെ പ്രതിസ്ഥാനത്തുപോലും ചേര്‍ത്തിട്ടില്ല. എം എം മണിയുടെ എംഎല്‍എയുടെ വിവാദ പരാമര്‍ശത്തിനെതിരെ നിയമനടപടി ആലോചിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
What's Your Reaction?






