ഇടുക്കി: സൂപ്പര്‍ ജിമ്മി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ മുരിക്കാട്ടുകുടി ഗവ: ട്രൈബല്‍ സ്‌കൂളിലെത്തി. സിനിമ താരം കോബ്ര രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന മദ്യം മയക്കുമരുന്ന് എന്നിവയുടെ അമിത ഉപയോഗം, കുടുംബ ബന്ധങ്ങള്‍ എന്നിവയാണ് സൂപ്പര്‍ ജിമ്മിയുടെ പ്രമേയം. ലഹരി ഉപയോഗത്തെക്കുറിച്ച് സ്‌കൂളുകളില്‍ നേരിട്ടെ ത്തി വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനാണ് അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. കട്ടപ്പന പുളിയന്മല സ്വദേശിയായ ദേവനന്ദ രതീഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംവിധാനം അനു പുരുഷോത്ത്. 24നാണ് സിനിമയുടെ റിലീസ്. പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണ, സിനിമയുടെ നിര്‍മാതാവ് രാജീവ് മലയാലപ്പുഴ, മാധ്യമപ്രവര്‍ത്തകന്‍ ഭരത് മോഹന്‍ എന്നിവര്‍ സംസാരിച്ചു.