ഇടുക്കി: കഞ്ഞിക്കുഴി, വാഴത്തോപ്പ് വില്ലേജുകളിലെ പട്ടയ നടപടികള്‍ അട്ടിമറിക്കാന്‍ അന്യജില്ലക്കാരായ ഉദ്യോഗസ്ഥര്‍ പരിസ്ഥിതി സംഘടനയ്ക്കും വനംവകുപ്പിനും സഹായം ചെയ്യുന്നുവെന്ന ആരോപണവുമായി അദിവാസി ഊര് മൂപ്പന്‍ രംഗത്ത്. 2021 എച്ച് ദിനേശന്‍ ജില്ലാ കലക്ടര്‍ ആയിരുന്നപ്പോള്‍ കഞ്ഞിക്കുഴി, വാഴത്തോപ്പ് വില്ലേജുകളിലായി 3500 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. എല്‍.എ. കമ്മിറ്റി പാസാക്കിയ 1,800 ഓളം പട്ടയങ്ങള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാതെ നല്‍കാതെ പരിസ്ഥിതി സംഘടനകള്‍ക്ക് സ്റ്റേ വാങ്ങാന്‍ അവസരം ഒരുക്കി നല്‍കിയത് ഉദ്യോഗസ്ഥരാണെന്ന് ഊര് മൂപ്പന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. ഹൈക്കോടതി വിധി ഉണ്ടായിട്ടുപോലും ആദിവാസി വിഭാഗം ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് പട്ടയം നല്‍കാതെ നടപടികള്‍ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കലക്ട്രേറ്റ് മുമ്പില്‍ അനശ്ചിതകാല സമരം ആരംഭിക്കുമെന്നും കൃഷ്ണകുമാര്‍.