തൊട്ടാല്‍ പൊള്ളും: കുതിച്ച് പച്ചക്കറി വില
തൊട്ടാല്‍ പൊള്ളും: കുതിച്ച് പച്ചക്കറി വില

ഇടുക്കി: കുടുംബ ബജറ്റ് താളംതെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു. നോമ്പ് കാലമെത്തിയതോടെ പച്ചക്കറി ഉപയോഗം കൂടിയതും കനത്തമഴയില്‍ തമിഴ്‌നാട്ടിലുണ്ടായ കൃഷിനാശവുമാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. മുരിങ്ങാക്കായ വില വിപണിയില്‍ റെക്കോര്‍ഡിട്ടു. ഏത്തക്കായ്ക്ക് 75 രൂപയും തേങ്ങയ്ക്ക് 70 രൂപയുമാണ് വിപണിവില. ഒരാഴ്ചകൊണ്ട്് മാത്രം 10 മുതല്‍ 20 രൂപ വരെയാണ് ഓരോ ഇനങ്ങള്‍ക്കും വില വര്‍ധിച്ചത്. ക്യാരറ്റ്, ബീന്‍സ്, ബീറ്റ്‌റൂട്ട്, വെണ്ടയ്ക്ക, മത്തങ്ങ, വെള്ളരി എന്നിവയ്ക്ക് മാത്രമാണ് വില വര്‍ധിക്കാത്തത്. കോഴിയിറച്ചിക്കും മത്തിയടക്കമുള്ള മത്സ്യങ്ങള്‍ക്കും വില കുറഞ്ഞതോടെ പച്ചക്കറി വിട്ട് മത്സ്യ, മാംസാദികളിലേക്ക് തിരിഞ്ഞവരുമുണ്ട്. ഇനിയെത്ര നാളിങ്ങനെ പച്ചക്കറി വില പിടിതരാതെ കുതിക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍.
What's Your Reaction?






