ജീപ്പില്‍നിന്ന് പിടികൂടിയത് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളും: ഈരാട്ടുപേട്ട സ്വദേശി അറസ്റ്റില്‍
ജീപ്പില്‍നിന്ന് പിടികൂടിയത് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളും: ഈരാട്ടുപേട്ട സ്വദേശി അറസ്റ്റില്‍

ഇടുക്കി: കട്ടപ്പന പുളിയന്‍മലയില്‍ ജീപ്പില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തുക്കളുമായി ഈരാട്ടുപേട്ട സ്വദേശിയെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കണ്ടത്തില്‍ നടയ്ക്കല്‍ ഷിബിലി(43)യാണ് വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. ജീപ്പില്‍നിന്ന് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളും പിടിച്ചെടുത്തു. ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകളില്‍ സ്‌ഫോടക വസ്തുക്കള്‍ വിതരണം ചെയ്യുന്നയാളാണ് ഷിബിലി. ഇരട്ടയാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാറമടയില്‍ ഇലക്ട്രിക് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും എത്തിച്ചശേഷം തിരികെ കുമളി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. കര്‍ണാടകയില്‍നിന്ന് ഈരാറ്റുപേട്ടയിലെത്തിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ ഇടുക്കിയിലെ പാറമടകളില്‍ സ്ഥിരമായി വിതരണം ചെയ്യുന്നയാളാണ് ഷിബിലി. പൊലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.
What's Your Reaction?






