അഖില കേരള വിശ്വകര്‍മ മഹാസഭ ചെമ്പകപ്പാറ ശാഖ വാര്‍ഷികാഘോഷം നടത്തി
അഖില കേരള വിശ്വകര്‍മ മഹാസഭ ചെമ്പകപ്പാറ ശാഖ വാര്‍ഷികാഘോഷം നടത്തി

ഇടുക്കി: അഖില കേരള വിശ്വകര്‍മ മഹാസഭ ഇരട്ടയാര്‍ ചെമ്പകപ്പാറ ശാഖവാര്‍ഷികാഘോഷം നടത്തി. കൊച്ചുകാമാക്ഷി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വിശ്വകര്‍മ സഭ ഉടുമ്പന്‍ചോല താലൂക്ക് യൂണിയന്‍ ജോയിന്റ് സെക്രട്ടറി എം ഡി തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ശാഖയിലെ മുതിര്‍ന്ന അമ്മമാരെ ആദരിക്കുകയും, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്തു. ഉടുമ്പന്‍ചോല എക്‌സൈസ് ഓഫീസിലെ വനിത സിവില്‍ എക്‌സൈസ് വിഭാഗം മദ്യം, മയക്കുമരുന്ന് വിപത്തുകള്‍ സമൂഹത്തില്‍ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ശാഖ പ്രസിഡന്റ് എം എന്‍ ഉണ്ണി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പ്രഭാകരന്‍ നെല്ലിക്കല്‍, സെക്രട്ടറി സജി ടി വി, കൊച്ചുകാമാക്ഷി സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാ. ജോര്‍ജ് കൊച്ചുപുരയ്ക്കല്‍, ഇരട്ടയാര്‍ ശാഖ സെക്രട്ടറി ജി പ്രസാദ്, മഹിളാസമാജം പ്രസിഡന്റ് പ്രസന്ന പ്രഭാകരന്‍, വിശ്വംഭരന്‍ ടി എന്‍, ജയ മധു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കെട്ടിട നിര്‍മാണ ഫണ്ട് സമാഹരണ ഉദ്ഘാടനവും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
What's Your Reaction?






