ദ്രാവിഡ മുന്നേറ്റ ചാരിറ്റബിള്‍ സൊസൈറ്റി ജില്ലാ പ്രവര്‍ത്തകയോഗം ചേര്‍ന്നു
ദ്രാവിഡ മുന്നേറ്റ ചാരിറ്റബിള്‍ സൊസൈറ്റി ജില്ലാ പ്രവര്‍ത്തകയോഗം ചേര്‍ന്നു
ഇടുക്കി: ദ്രാവിഡ മുന്നേറ്റ ചാാരിറ്റബിള്‍ സൊസൈറ്റി ജില്ലാ പ്രവര്‍ത്തകയോഗം വണ്ടിപ്പെരിയാറില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് മനോജ് ആന്റണി ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന മുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ അടിത്തറ സൃഷ്ടിക്കാന്‍ ദളിത് ജനവിഭാഗങ്ങള്‍ ഒറ്റക്കെട്ടായി മുമ്പോട്ടിറങ്ങണമെന്നും വിദ്യാഭ്യാസമുള്ള ഒരു തലമുറയെ വാര്‍ത്തെടുത്താല്‍ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കണ്‍വീനര്‍ എസ് രാജന്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ സി ഒ ബൈജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി ജോണ്‍സണ്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ജോമോന്‍ നാല്‍പതുപാറ, രമണി ശശികുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടീവംഗം ഗ്രേസ് മരിയ, വിലാസിനി, അനില്‍ എംകെ, സെല്‍വി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ബാലേശ്വരി വണ്ടിപ്പെരിയാര്‍, സിന്ധുജ സ്റ്റെല്ലാമേരി, പി കല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?