കെട്ടിടം നിര്‍മാണം തുടങ്ങിയില്ല: സ്മാര്‍ട്ടാകാതെ ചക്കുപള്ളം വില്ലേജ് ഓഫീസ് 

കെട്ടിടം നിര്‍മാണം തുടങ്ങിയില്ല: സ്മാര്‍ട്ടാകാതെ ചക്കുപള്ളം വില്ലേജ് ഓഫീസ് 

Apr 4, 2026 - 11:07
 0
കെട്ടിടം നിര്‍മാണം തുടങ്ങിയില്ല: സ്മാര്‍ട്ടാകാതെ ചക്കുപള്ളം വില്ലേജ് ഓഫീസ് 
This is the title of the web page

ഇടുക്കി: സ്മാര്‍ട്ട് വില്ലേജ് ഓഫീസ് സ്ഥാപിക്കുന്നതിനുവേണ്ടി നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചു മാറ്റിയതോടെ ചക്കുപള്ളം വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. രണ്ട് വര്‍ഷം മുമ്പാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചുനീക്കിയത്. തുടര്‍ന്ന് ഓഫീസിന്റെ പ്രവര്‍ത്തനം വാടക കെട്ടിടത്തിലേയ്്ക്ക് മാറ്റി. വാടക കുടിശിക മൂലം അവിടെനിന്ന് മാറേണ്ട സ്ഥിതിയാണ് നിലിവിലുള്ളത്. അടിയന്തരമായി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും ബിജെപി സംസ്ഥാന കൗണ്‍സിലംഗം അംബിയില്‍ മുരുകന്‍ പറഞ്ഞു. നിര്‍മാണം ഏറ്റെടുത്ത കരാറുകാരന് മുമ്പ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ബില്ല് മാറി കിട്ടാത്തതാണ് നിര്‍മാണം ആരംഭിക്കാത്തതെന്നാണ് റഞ്ഞു. നിലവില്‍ പൊളിച്ചുമാറ്റിയ സ്ഥലം കാടുപിടിച്ച് കിടക്കുന്നതിനാല്‍ ഇവിടെ മാലിന്യം തള്ളലും രൂക്ഷമാണ്. നിര്‍മാണോദ്ഘാടന മാമാങ്കം നടത്തി രണ്ട് വര്‍ഷം പിന്നിട്ടിട്ടും അടിത്തറ പോലും സ്ഥാപിക്കാന്‍ കഴിയാത്തത് അധികൃതരുടെ അലംഭാവം മൂലമാണെന്ന് ആക്ഷേപവും ശക്തമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow