കാഞ്ചിയാര്‍ സെന്റ് മേരീസ് സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷം സമാപിച്ചു
കാഞ്ചിയാര്‍ സെന്റ് മേരീസ് സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷം സമാപിച്ചു
ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് സ്‌കൂള്‍ സുവര്‍ണജൂബിലി സമാപനവും വാര്‍ഷികവും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. 26 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ബ്രിജിറ്റിന് സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കി. രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡൊമനിക് ആയലുപ്പറമ്പില്‍ അധ്യക്ഷനായി. കട്ടപ്പന വിദ്യാഭ്യാസ ഓഫീസര്‍ രാജശേഖരന്‍ സി സ്‌കൂള്‍ പത്രം പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് ബോബന്‍ മാത്യു ഉപഹാര സമര്‍പ്പണം നടത്തി. മുന്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജേക്കബ്, അധ്യാപക പ്രതിനിധി പ്രിറ്റി ജി ടോം, പൂര്‍വ വിദ്യാര്‍ഥി തോമസ് ജോര്‍ജ്, എംപിടിഎ പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യന്‍, സ്‌കൂള്‍ ലീഡര്‍ ആല്‍ബി റോബിന്‍, സീനിയര്‍ അസിസ്റ്റന്റ് രഞ്ജുമോള്‍ പി എം എന്നിവര്‍ സംസാരിച്ചു. മാനേജര്‍ ഫാ. ഡൊമനിക് കിളിരൂപറമ്പില്‍, സിനിമോള്‍ വി സി, ഷാജി ജേക്കബ്, ബോബന്‍ പതിപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?