എസ്എന്‍ഡിപി യോഗം പീരുമേട് യൂണിയന്‍ ശ്രീനാരായണ ധര്‍മവിചാര യജ്ഞം 22ന് കുമളിയില്‍
എസ്എന്‍ഡിപി യോഗം പീരുമേട് യൂണിയന്‍ ശ്രീനാരായണ ധര്‍മവിചാര യജ്ഞം 22ന് കുമളിയില്‍
ഇടുക്കി: എസ്എന്‍ഡിപി യോഗം പീരുമേട് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശ്രീനാരായണ ധര്‍മവിചാര യജ്ഞം 22ന് കുമളി ഹോളിഡേ ഹോമില്‍ പ്രത്യേകം സജ്ജമാക്കിയ ഗുരുസന്നിധിയില്‍ നടക്കും. കുമളി ശ്രീനാരായണഗുരുദേവന്റെ ദര്‍ശനങ്ങളും സന്ദേശങ്ങളും ജനഹൃദയങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യജ്ഞം സംഘടിപ്പിക്കുന്നത്. രാവിലെ 7ന് യജ്ഞവേദിയില്‍ മീനാക്ഷി ഗോപി വൈദ്യര്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഗുരുപൂജ, മഹാശാന്തി ഹവനം, വിളക്കുപൂജ എന്നിവ നടക്കും. 9.30ന് ശിവഗിരി മഠത്തിലെ ശ്രീമത് ഗുരുപ്രകാശപ്രസാദ് സ്വാമികള്‍ 'ധര്‍മപ്രബോധനം' നടത്തും. വൈകുന്നേരം 4ന് നടക്കുന്ന വിപുലമായ യജ്ഞ സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ ആക്ടിങ് പ്രസിഡന്റ് പി കെ രാജന്‍, സെക്രട്ടറി കെ പി ബിനു, പി വി സന്തോഷ്, കെ ഗോപി, കെ ആര്‍ വിശ്വനാഥന്‍, സിന്ധു വിനോദ്, വി എസ് സുനീഷ്, രാജേഷ് ലാല്‍, പ്രമോദ് ധനപാലന്‍, എം ജി ഷിബു, എന്‍ ജി സലികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
