ദേശീയ ഹരിത സേനയുടെ ജില്ലാതല പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ക്ക് തുടക്കമായി
ദേശീയ ഹരിത സേനയുടെ ജില്ലാതല പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ക്ക് തുടക്കമായി

ഇടുക്കി: ദേശീയ ഹരിത സേനയുടെ 2024-25 വര്‍ഷത്തിലെ ജില്ലാതല പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ക്ക് തുടക്കമായി. കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹാളില്‍ നടന്ന യോഗം കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക ശാരദാദേവി അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബി മോള്‍ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എന്‍ജിസി ജില്ലാ കോര്‍ഡിനേറ്റര്‍ ബാബു സെബാസ്റ്റ്യന്‍ ക്ലാസ്സ് നയിച്ചു.ഓരോ സ്‌കൂളിലും ഫലവൃക്ഷ ഉദ്യാനം നിര്‍മിക്കുവാനും യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി ചെമ്പകപ്പാറ ബെല്‍മൗണ്ട് സ്‌കൂളില്‍ ഓരോ ക്ലാസ്സിനും ഓരോ ഫലവൃക്ഷ ഉദ്യാനം നിര്‍മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും അരംഭിച്ചു. ഇടുക്കിയിലെ സാധിക്കുന്ന മറ്റു വിദ്യാലയങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. കോര്‍ഡിനേറ്റര്‍ ബിന്‍സണ്‍ ജോസഫ്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






