ജില്ലാതല ഓണം വാരാഘോഷം സമാപിച്ചു
ജില്ലാതല ഓണം വാരാഘോഷം സമാപിച്ചു
ഇടുക്കി: ജില്ലാതല ഓണം വാരാഘോഷം ചെറുതോണിയിൽ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു . വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന വർണ്ണോജ്വലമായ ഘോഷയാത്രയും നടത്തി. റാലിയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച വരെ ചടങ്ങിൽ അനുമോദിച്ചു. ജില്ലയിൽ വിവിധ ഇടങ്ങളിൽ നടന്ന തടി ചുമട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എൽദോസ് ബിജുവിനെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു റോയി കെ പൗലോസ് എംഎൽഎ അധ്യക്ഷനായി. കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി, വൈസ് പ്രസിഡന്റ് എ പി ഉസ്മാൻ എന്നിവർ സംസാരിച്ചു.
What's Your Reaction?