കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു 

കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു 

Oct 15, 2026 - 11:16
 0
കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു 
This is the title of the web page

ഇടുക്കി: കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ മൂന്ന് മുതല്‍ ആറ് വരെ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. മേളയുടെ ലോഗോ കട്ടപ്പന എഇഒ രാജശേഖരന്‍ പ്രകാശനം ചെയ്തു. 'സര്‍ഗധാര' എന്ന് പേരിട്ടിരിക്കുന്ന മേളയുടെ ലോഗോ രൂപകല്‍പ്പന ചെയ്തത് മേരികുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അന്ന ജോഷിയാണ്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അന്ന ജോഷിക്ക് ക്യാഷ് അവാര്‍ഡ് നല്‍കി. നഗരസഭാ കൗണ്‍സിലര്‍മാരായ ബീന സിബി, ലിസി ജോണി, സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും കലോത്സവ ജനറല്‍ കണ്‍വീനറുമായ ജിജി ജോര്‍ജ്, ജോയിന്റ് കണ്‍വീനര്‍മാരായ ഹെഡ്മിസ്ട്രസ് വിന്‍സി സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍മാരായ ബിനോയി മഠത്തില്‍, സൈജു ജോസഫ്, പിടിഎ പ്രസിഡന്റ് ബെന്നി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളയാംകുടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി തോമസ് ജോസഫ്, പിടിഎ പ്രതിനിധി പ്രിന്‍സ്, വിവിധ കലോത്സവ കമ്മിറ്റി കണ്‍വീനര്‍മാരും അധ്യാപകരുമായ ബെന്നി കെ പി, ജോബി മാത്യു, ജോയല്‍ ജോസ്, ദീപക് ജോസ്, ജെയ്‌സണ്‍ ജെറോം, സിസ്റ്റര്‍ ആശ, പബ്ലിസിറ്റി കണ്‍വീനര്‍ അനീഷ് ആനന്ദ്, സോണിക്കുട്ടി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow