തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ എഴുത്തരങ്ങ് പദ്ധതിയുടെ ഭാഗമായി സെമിനാര്‍ നടത്തി 

തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ എഴുത്തരങ്ങ് പദ്ധതിയുടെ ഭാഗമായി സെമിനാര്‍ നടത്തി 

Oct 15, 2026 - 11:48
 0
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ എഴുത്തരങ്ങ് പദ്ധതിയുടെ ഭാഗമായി സെമിനാര്‍ നടത്തി 
This is the title of the web page

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍  വിദ്യാര്‍ഥികള്‍ക്കായി  സംഘടിപ്പിക്കുന്ന 'എഴുത്തരങ്ങ് ' പദ്ധതിയുടെ ഭാഗമായി സെമിനാര്‍ നടത്തി. കവിയും പ്രഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ ആന്റണി മുനിയറ തന്റെ സാഹിത്യ രചനകളും അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു.
സാഹിത്യ അഭിരുചിയുള്ള 20 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ജില്ലയിലെ ഇരുപത് എഴുത്തുകാരെ പരിചയപ്പെടുത്തുക, ആ എഴുത്തുകാരുമായി നേരിട്ട് ംവദിക്കാനുള്ള അവസരം ഒരുക്കുക എന്നിവയാണ് എഴുത്തരങ്ങ്  പദ്ധതിയില്‍ നടപ്പാക്കുന്നത്. ഹെഡ്മാസ്റ്റര്‍ മധു കെ ജെ ജെയിംസ്, മലയാള വിഭാഗം അധ്യാപകരായ ജോബിന്‍ കളത്തിക്കാട്ടില്‍, ജോബിമോള്‍ കെ ജെ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow