കഞ്ഞിക്കുഴി മാമച്ചൻകുന്ന് മേഖലയിൽ വനംവകുപ്പ് സോളാർ ഫെൻസിങ് സ്ഥാപിച്ചു

കഞ്ഞിക്കുഴി മാമച്ചൻകുന്ന് മേഖലയിൽ വനംവകുപ്പ് സോളാർ ഫെൻസിങ് സ്ഥാപിച്ചു

Oct 21, 2026 - 18:22
 0
കഞ്ഞിക്കുഴി മാമച്ചൻകുന്ന് മേഖലയിൽ വനംവകുപ്പ് സോളാർ ഫെൻസിങ് സ്ഥാപിച്ചു
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ മാമച്ചൻകുന്ന് ഭാഗത്ത് വനംവകുപ്പ് സോളാർ ഫെൻസിങ് സ്ഥാപിച്ചു. റോയി കെ പൗലോസ് എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് സോളാർ ഫെൻസിങ് സ്ഥാപിച്ചത്. 5 ലക്ഷം രൂപ ചെലവഴിച്ചാണ് വനം വകുപ്പ് സംരക്ഷണ വേലികൾ സ്ഥാപിച്ചത്. മേഖലയിലെ വന്യ മൃഗ ആക്രമണത്തിൽ പ്രതിഷേധിച്ച്‌ വനപാലകരും നാട്ടുകാരും പലതവണ തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് റോയി കെ പൗലോസ് എം എൽ എ സ്ഥലം സന്ദർശിക്കുകയും വനം വകുപ്പുമായി ബന്ധപ്പെട്ട് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് മുൻകൈയെടുക്കുകയും ചെയ്തു.  രണ്ട് ഭാഗങ്ങളായി ആയിരം മീറ്ററോളം ഫെൻസിങ് സ്ഥാപിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ്, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow