പോസ്റ്റൽ ജി ഡി എസ് ജീവനക്കാർ അനിശ്ചിത കാല പണിമുടക്ക് തുടങ്ങി
പോസ്റ്റൽ ജി ഡി എസ് ജീവനക്കാർ അനിശ്ചിത കാല പണിമുടക്ക് തുടങ്ങി

ഇടുക്കി : പോസ്റ്റൽ ജി ഡി എസ് ജീവനക്കാർ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. എൻ എഫ് പി ഇ സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ മേഖലയിൽ ജോലിയെടുക്കുന്ന പോസ്റ്റൽ ജീവനക്കാർക്ക് ടാർജറ്റ് അടിച്ചേൽപിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ഇതിനെ ചെറുത്ത് തോൽപിക്കുമെന്നും എ എൻ രാമചന്ദ്രൻ പറഞ്ഞു.
8 മണിക്കൂർ ജോലിഭാരം കണക്കാക്കി ഡിപ്പാർട്ട്മെന്റലൈസ് ചെയ്ത് ജി ഡിഎസ് ജീവനക്കാർക്ക് പെൻഷൻ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും നൽകുക. കമലേഷ് ചന്ദ്ര കമ്മീഷൻ്റെ അനുകൂല ശുപാർശകൾ ഉടൻ നടപ്പിലാക്കുക.
12, 24, 36 വർഷം സർവീസ് പൂർത്തിയാവുമ്പോൾ സാമ്പത്തിക അപ്പ്‌ഗ്രഡേഷൻ അനുവദിക്കുക. ആർജിത ലീവ് 180 ദിവസം അനുവദിക്കുക
ജി ഡി എസ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക.
അർഹമായ ഗ്രാവിറ്റി അനുവദിക്കുക - പരിധി 5 ലക്ഷമെങ്കിലും ആയി ഉയർത്തുക.
പെൻഷൻ പദ്ധതിയായ എസ് ഡി ബി എസി ലെ സർക്കാർ കോൺട്രിബ്യൂഷനും ജീവനക്കാരുടെ കോൺട്രിബ്യൂഷനും വർദ്ധിപ്പിച്ച് മിനിമം പെൻഷൻ ഉറപ്പാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് എൻ എഫ് പി ഇ സംഘടനയുടെ നേതൃത്വത്തിൽ പണിമുടക്കിയ ശേഷം കട്ടപ്പന പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചത്. സമരത്തിൽ യൂണിയൻ നേതാക്കളായ എ ജി രാജപ്പൻ , ടി ജെ എബ്രഹാം, കൊച്ചറ മോഹനൻ എന്നിവർ സംസാരിച്ചു.
What's Your Reaction?






