പ്രവേശന പാസ് വൈകി: സത്രത്ത് തീര്‍ഥാടകരുടെ പ്രതിഷേധം: പൊലീസ് എയ്ഡ് പോസ്റ്റ് പൊളിച്ചു
പ്രവേശന പാസ് വൈകി: സത്രത്ത് തീര്‍ഥാടകരുടെ പ്രതിഷേധം: പൊലീസ് എയ്ഡ് പോസ്റ്റ് പൊളിച്ചു

ഇടുക്കി: ശബരിമല പ്രധാന ഇടത്താവളമായ സത്രത്തെ പൊലീസ് എയ്ഡ് പോസ്റ്റില്‍ അയ്യപ്പഭക്തരുടെ പ്രതിഷേധം. പ്രവേശന പാസ് നല്‍കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് താല്‍ക്കാലിക എയ്ഡ് പോസ്റ്റിന്റെ ഒരുഭാഗം ഇവര്‍ പൊളിച്ചു. ശനിയാഴ്ച രാവിലെ എത്തിയ തീര്‍ഥാടകരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. പമ്പയിലും നിലയ്ക്കലിലും തിരക്ക് വര്‍ധിച്ചതോടെ കാനനപാതയിലൂടെ സന്നിധാനത്തേയ്ക്ക് പോകാന്‍ നിരവധി തീര്‍ഥാടകരാണ് എത്തുന്നത്. 5000ലേറെ പേര്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നാണ് ആക്ഷേപം. ആവശ്യത്തിന് പൊലീസോ മറ്റ് ഉദ്യോഗസ്ഥരോ സത്രത്ത് ഇല്ലെന്നും ആരോപണമുണ്ട്.
What's Your Reaction?






