ഉപ്പുതറ മേഖലകളില്‍ വ്യാപകമായി ഏലത്തട്ടകള്‍ മോഷണം പോകുന്നതായി പരാതി
ഉപ്പുതറ മേഖലകളില്‍ വ്യാപകമായി ഏലത്തട്ടകള്‍ മോഷണം പോകുന്നതായി പരാതി

ഇടുക്കി: ഉപ്പുതറ തവര്‍ണ്ണ മേഖലകളില്‍ വ്യാപകമായി ഏലത്തട്ടകള്‍ മോഷണം പോകുന്നതായി പരാതി. തവര്‍ണ്ണ സ്വദേശിയായ കൂനംപാറയില്‍ ജോബിന്റെ ഒന്നര ഏക്കറോളം വരുന്ന കൃഷി സ്ഥലത്തെ ഏലത്തട്ടകളാണ് കഴിഞ്ഞ വെള്ളിയാഴ്ച മോഷണം പോയത്. പാട്ടത്തിനെടുത്ത ഒന്നര ഏക്കറോളം വരുന്ന കൃഷിസ്ഥലത്തു നിന്നും 800 ഓളം ഏലത്തട്ടകള്‍ പലതവണയായി മോഷണം പോയതായിട്ടാണ് ജോബിന്‍ ആരോപിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോബിനും ഭാര്യയും കൃഷിയിടത്തില്‍ പണിയെടുക്കുന്ന സമയത്ത് ഒരാള്‍ ഏലത്തട്ടകള്‍ മുറിച്ചു മാറ്റുന്നതായി കാണുകയും ജോബിന്റെ ഭാര്യ ഫോണില്‍ വീഡിയോ ചിത്രീകരിക്കുകയും ചെയ്തത്. ഇത്തരത്തില്‍ തവര്‍ണ്ണയുടെ പല ഭാഗങ്ങളിലായി മോട്ടോറുകളും പൈപ്പുകളും വ്യാപകമായി മോഷണം പോകുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ മേഖലയില്‍ നടക്കുന്ന മോഷണങ്ങള്‍ നടത്തുന്ന ആളുകളെ കണ്ടെത്തി പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
What's Your Reaction?






