വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ലൂര്‍ദറന്‍ എല്‍പി സ്‌കൂളില്‍ പഠനോപകരണം വിതരണം ചെയ്ത് ബിജെപി
വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ലൂര്‍ദറന്‍ എല്‍പി സ്‌കൂളില്‍ പഠനോപകരണം വിതരണം ചെയ്ത് ബിജെപി

ഇടുക്കി: തോട്ടം മേഖലയിലെ നിര്‍ദ്ധന കുരുന്നുകള്‍ക്ക് പഠന സഹായമൊരുക്കി ബിജെപി യുവമോര്‍ച്ച പീരുമേട് മണ്ഡലം കമ്മിറ്റി . തോട്ടം തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ലൂര്‍ദറന്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ബിജെപി ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് സി സന്തോഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബിജെപി യുവമോര്‍ച്ചാ പീരുമേട് മണ്ഡലം ജനറല്‍ സെക്രട്ടറി സനീഷ് കോംപറമ്പില്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ശെല്‍വം സ്വാഗതമാശംസിച്ചു. സ്‌കൂള്‍ മുന്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വൈ സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ഡൈമുക്ക് ബൂത്ത് പ്രസിഡന്റ് എന്‍. രാജന്‍, ന്യൂനപക്ഷമോര്‍ച്ച ഏലപ്പാറ മണ്ഡലം പ്രസിഡന്റ് പി സൈമണ്‍, യുവമോര്‍ച്ചാ ഭാരവാഹികളായ പി മണികണ്ഡന്‍, സി സുരേഷ്, അജേഷ് പിഎസ് തങ്കരാജ് . ഡെന്നീസ് വൈ ജോര്‍ജ് . അധ്യാപകന്‍ ഷീന്‍ ബിജെ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






