കാഞ്ചിയാര്‍ പേഴുംക്കണ്ടം മേഖലയില്‍ കാട്ടാനശല്യം രൂക്ഷം
കാഞ്ചിയാര്‍ പേഴുംക്കണ്ടം മേഖലയില്‍ കാട്ടാനശല്യം രൂക്ഷം

ഇടുക്കി: കാഞ്ചിയാര്‍ പേഴുംക്കണ്ടം മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. ചൊവ്വാ്ച രാത്രിയില്‍ ജനവാസ മേഖലയിലെത്തിയ കാട്ടാന വ്യാപകകൃഷി നാശമാണ് ഉണ്ടാക്കിയത്. 30 വര്‍ഷം മുന്‍പ് നിര്‍മിച്ച ട്രെന്‍ഞ്ചിന് നാശം സംഭവിച്ചതോടെയാണ് വന്യമൃഗങ്ങള്‍ ജനവാസമേഖയിലേക്ക് എത്തുന്നത്.. കാഞ്ചിയാര്‍ പഞ്ചായത്തും വനപ്രദേശവുമായി അതിര്‍ത്തി പങ്കിടുന്ന വിവിധ മേഖലകളില്‍ കഴിഞ്ഞ നാളുകളില്‍ കാട്ടാന ശല്യം ഉണ്ടായിട്ടുണ്ടെങ്കിലും പുതിയപാലം മേഖലയില്‍ ആദ്യമായിട്ടാണ് ഇത്രയധികം നാശനഷ്ടം ഉണ്ടാക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തിയിരുന്നുവെങ്കിലും കാര്യമായ നാശനഷ്ടം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ രാത്രിയോടെ ജനവാസ മേഖലയിലെത്തിയ ആന വാഴ,ഏലം,തെങ്ങ്, ജാതി തുടങ്ങിയ കൃഷിദേഹണ്ഡങ്ങളില്‍ നാശം വിതച്ചു. മുഹമ്മദാലി കോപ്പാറ , ചെമ്പനാനിക്കല്‍ ജെയിംസ്, മനോജ് വടക്കന്‍പറമ്പില്‍, സുകുമാരന്‍ ചെമ്പന്‍കുളം, മൂഴിയില്‍ പാപ്പച്ചന്‍, തെരുവിക്കല്‍ ചാക്കോ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന നാശം വിതച്ചത്.
What's Your Reaction?






