ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മെറിറ്റ് ദിനാചരണം
ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മെറിറ്റ് ദിനാചരണം

ഇടുക്കി: ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. മാനേജ്‌മെന്ററിന്റേയും പി റ്റി എയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് മെറിറ്റ് ദിനാചരണവും വിദ്യാര്‍ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ലാലു തോമസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കിഴില്‍ പാഠ്യപാഠ്യയേതര മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്ന സ്‌കൂളാണ് ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ചടങ്ങില്‍ 55 വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. 2023- 24 അധ്യായന വര്‍ഷത്തില്‍ സയന്‍സ്, ഹോം സയന്‍സ് വിഷയങ്ങളില്‍ 100% വിജയവും കൊമേഴ്‌സ് ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ 98% വിജയവും നേടുവാന്‍ സ്‌കൂളിന് സാധിച്ചു ഇടുക്കി രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കിഴില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ തുടച്ചയായി മുന്നാം തവണയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത.് സ്‌കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് ചുനയമാക്കലിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ അധ്യാപകനും സാഹിത്യകാരനുമായ ഷാജി മാലിപ്പാറ മുഖ്യപ്രഭാക്ഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോയ് കെ ജോസ്, പ്രധാന അദ്ധ്യാപകന്‍ ബിജു വി ജെ, പിടിഎ പ്രസിഡന്റ് മധു കടപ്ലാക്കല്‍, അധ്യാപകനായ ജോബി തോമസ് രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






