ശ്രീലക്ഷ്മിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ശ്രീലക്ഷ്മിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഇടുക്കി: ഹരിയാനയിലെ ഗുഡ്ഗാവില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ എയര്‍ ഇന്ത്യയിലെ മലയാളി എയര്‍ഹോസ്റ്റസ് ശ്രീലക്ഷ്മി(24)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചെമ്പകപ്പാറ തമ്പാന്‍സിറ്റി വാഴക്കുന്നേല്‍ ബിജു- സീമ ദമ്പതികളുടെ മകളാണ്. ഗുഡ്ഗാവിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന യുവതി ഞായറാഴ്ച രാത്രി വീട്ടുകാരുമായി സംസാരിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ജൂണ്‍ ആദ്യയാഴ്ചയാണ് ശ്രീലക്ഷ്മി എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചത്. പരിശീലനം പൂര്‍ത്തിയാക്കിയശേഷം മെയില്‍ വീട്ടിലെത്തിയിരുന്നു. ഏകസഹോദരി: ശ്രീദേവിക
What's Your Reaction?






