റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെ പുതിയ ഭാരവാഹികള്‍ ചുമതലേറ്റു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിന്റെ പുതിയ ഭാരവാഹികള്‍ ചുമതലേറ്റു

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ 2024- 25 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ഹൈറേഞ്ച് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന പരിപാടിയില്‍ പ്രസിഡന്റായി മനോജ് അഗസ്റ്റിനും സെക്രട്ടറിയായി പ്രദീപ് എസ് മണിയും ട്രഷറര്‍ ആയി ബെന്നി വര്‍ഗീസും ചുമതലയേറ്റു. റൊട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ നോമിനീ ചെല്ല രാഖവേന്ദ്രന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. അഡ്വ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പുതുതലമുറയെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍, രക്തദാന ക്യാമ്പുകള്‍, പ്രാഥമിക വിദ്യാഭ്യാസ സഹായങ്ങള്‍ ,ആലംബഹീനര്‍ക്ക് ഒരു കൈത്താങ്ങ് ,ജൈവകൃഷി പ്രോത്സാഹനം, മെഡിക്കല്‍ ക്യാമ്പുകള്‍, വയോജന പരിപാലനം, കിടപ്പു രോഗികള്‍ക്കായി കരുതല്‍ പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്ക് ടൂര്‍ പ്രോഗ്രാം ,നഗര ശുദ്ധീകരണം, സ്‌കൂള്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് തുടങ്ങിയവയാണ് ഈ വര്‍ഷത്തെ സേവന പദ്ധതികള്‍. ഷിബി ഫിലിപ്പ്, പ്രിന്‍സ് ചെറിയാന്‍, വിനീഷ് കുമാര്‍ ,അനില്‍ രവിന്ദ്രന്‍, രാജേഷ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു
What's Your Reaction?






